അമേരിക്കയുമായുള്ള കരാർ ഇന്ത്യയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച്: ലോക്‌സഭയിൽ വിശദീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ കാർഷിക, ക്ഷീര മേഖലയുടെ താത്പര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ ലോക്‌സഭയിൽ അറിയിച്ചു. വികസിത് ഭാരത്, ആത്മനിർഭർ ഭാരത് പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന ഡീലാണിത്. ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലക്ക് യുഎസ് വിപണിയിൽ കയറ്റുമതി കുതിപ്പ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു
ഇന്ത്യയുടെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് കരാറെന്നും പീയുഷ് ഗോയൽ അവകാശപ്പെട്ടു. ഇന്ത്യൻ കയറ്റുമതിക്കാരുടെ കയറ്റുമതി മത്സരശേഷി വർധിപ്പിക്കാൻ ഈ കരാറിന് സാധിക്കും. നമ്മുടെ എതിരാളികളേക്കാൾ ഇന്ത്യക്ക് മേലുള്ള യുഎസ് തീരുവ കുറവാണ്. വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്കും എംഎസ്എംഇകൾക്കും വലിയൊരു അവസരമാണ് ലഭിക്കുക
മെയ്ക്ക് ഇൻ ഇന്ത്യ, ഡിസൈൻ ഇൻ ഇന്ത്യ പോലുള്ള പദ്ധതികളെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാൻ ഈ കരാർ വഴി ഇന്ത്യക്ക് സാധിക്കും. ഇന്ത്യക്കാരുടെ ഊർജ സുരക്ഷ കേന്ദ്രസർക്കാരിന് പ്രധാനപ്പെട്ടതാണ്. ഇന്ത്യക്കേർപ്പെടുത്തിയ താരിഫ് 18 ശതമാനമായി യുഎസ് കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്#ു