ആഭ്യന്തര സർവീസിന് ഒരുങ്ങി എയർ ഇന്ത്യ; മെയ് 19 മുതൽ വിവിധ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കും

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാടുകളിലേക്ക് തിരികെയെത്തിക്കാൻ ആഭ്യന്തര സർവീസിന് ഒരുങ്ങി എയർ ഇന്ത്യ. മെയ് 19 മുതൽ ജൂൺ 2 വരെ പ്രത്യേക സർവീസുകൾ ആരംഭിക്കും ഡൽഹി,
 

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാടുകളിലേക്ക് തിരികെയെത്തിക്കാൻ ആഭ്യന്തര സർവീസിന് ഒരുങ്ങി എയർ ഇന്ത്യ. മെയ് 19 മുതൽ ജൂൺ 2 വരെ പ്രത്യേക സർവീസുകൾ ആരംഭിക്കും

ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി നഗരങ്ങളിൽ നിന്നാണ് സർവീസ്. ഡൽഹിയിൽ നിന്ന് ജയ്പൂർ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, അമൃത്സർ, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലക്‌നൗ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കാൻ സജ്ജമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി

പ്രവാസികളെ തിരികെ എത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ ആഭ്യന്തര സർവീസും ഉൾപ്പെടുത്തും. ക്വാറന്റൈൻ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും സർവീസ്. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ഡൽഹിയിൽ നിന്ന് ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.