ഹോം › ദേശീയം

മണിക്കൂറോളം വട്ടമിട്ടു പറന്നു; ഭീതി ജനകമായ നിമിഷങ്ങള്‍ക്കൊടുവില്‍ സേഫ് ലാന്‍ഡിംഗ്

By MJ News Desk · 11 Oct 2024, 08:27 PM

ചെന്നൈ: യു എ ഇയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ മൂലം ആകാശത്ത് വട്ടമിട്ട് പറന്നു. മണിക്കൂറുകളോളം ഭീതിജനകമായ നിമിഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ വിമാനം താഴെയിറക്കി. 140 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട ത്രിച്ചി – ഷാര്‍ജ വിമാനമാണ് ആകാശത്ത് വട്ടിമിട്ടു പറന്നത്. വൈകുന്നേരം 5.43 ന് ത്രിച്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് ഏറെ വൈകാതെ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. ഹൈഡ്രോളിക് തകരാറിനെക്കുറിച്ച് പൈലറ്റ് എയര്‍ സ്റ്റേഷനില്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ബന്ധുക്കള്‍ ഭയക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ലാന്‍ഡിംഗ് ഗിയര്‍, ബ്രേക്കുകള്‍, ഫ്‌ലാപ്പുകള്‍ എന്നിവ പോലുള്ള പ്രധാന ഭാഗങ്ങള്‍ നിയന്ത്രിക്കാന്‍ സമ്മര്‍ദ്ദമുള്ള ദ്രാവകം ഉപയോഗിക്കുന്ന സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമ്പോഴാണ് ഒരു വിമാനത്തില്‍ ഹൈഡ്രോളിക് തകരാര്‍ ഉണ്ടാകുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനം സുരക്ഷിതമായി ഇറക്കാന്‍ കഴിയുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചിരുന്നു. ലാന്‍ഡിംഗ് ഗിയര്‍ ഉപയോഗിക്കാതെ വിമാനം ലാന്‍ഡ് ചെയ്യുന്ന ബെല്ലി ലാന്‍ഡിംഗാണ് വിമാനത്താവളത്തില്‍ നടന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ആംബുലന്‍സുകളും റെസ്‌ക്യൂ ടീമുകളും സജ്ജമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›