ഹോം › ദേശീയം

വായുമലിനീകരണം: ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്‌കൂളുകൾ ഓൺലൈനാക്കി, കടുത്ത നിയന്ത്രണങ്ങൾ

By MJ Desk · 18 Nov 2024, 10:17 AM

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ. മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ അനുസരിച്ചുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. വായുനിലവാര സൂചിക 481 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് കൂടുതൽ നിയന്ത്രണങ്ങൾ രാവിലെ എട്ട് മണി മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇതോടെ എല്ലാതരത്തിലുമുള്ള നിർമാണ പ്രവർത്തനങ്ങൾക്കും കെട്ടിടം പൊളിക്കലുകൾക്കും നിരോധനം വന്നു. ഇതോടെ സംസ്ഥാനത്തെ സുപ്രധാന വികസന പദ്ധതികൾ അടക്കം നിർത്തിവെക്കേണ്ട അവസ്ഥയായി ബിഎസ് 4 നിലവാരത്തിലുള്ള ഡീസൽ വാഹനങ്ങൾ ഇനി നിരത്തിലിറക്കാൻ അനുവദിക്കില്ല. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ട്രക്കുകൾ, ലഘുവാണിജ്യ വാഹനങ്ങൾ എന്നിവയും തലസ്ഥാനമേഖലയിലേക്ക് പ്രവേശിക്കുന്നത് തടയും. എല്ലാ ക്ലാസുകളിലെയും പഠനം ഓൺലൈനിലേക്ക് മാറ്റണമെന്ന നിയന്ത്രണവും ഏർപ്പെടുത്തി പത്ത്, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് മാത്രമാണ് ഓഫ്‌ലൈൻ ക്ലാസുകൾ. എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഭാഗികമായി കുറയ്ക്കും. സംസ്ഥാനത്തെ അത്യാവശ്യമല്ലാത്ത വാണിജ്യ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനും ആലോചിക്കുന്നുണ്ട്. പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#air pollution#delhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›