മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു. വാര്ത്താ ഏജന്സിയായ എഎന്ഐയാണ് ഇക്കാര്യം റിപോര്ട്ട് ചെയ്തത്. പവാറിനെ മുംബൈയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. മുന്
 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. പവാറിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലാണ് അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.