ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി കോമയിൽ; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അതീവ ഗുരുതരാവസ്ഥയിൽ. അദ്ദേഹം കോമയിൽ ആയതായി ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു റായ്പൂരിലെ
 

ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അതീവ ഗുരുതരാവസ്ഥയിൽ. അദ്ദേഹം കോമയിൽ ആയതായി ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു

റായ്പൂരിലെ ശ്രീനാരായണ ആശുപത്രിയിൽ ആണ് അജിത് ജോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസതടസ്സം നേരിടുന്നതിനാൽ തലച്ചോറിലേക്ക് ഓക്‌സിജൻ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്തതായി ഡോക്ടർമാർ പറയുന്നു.