ഹോം › ദേശീയം

നിയന്ത്രണം വിട്ട് ട്രാക്കില്‍ വട്ടം കറങ്ങി കാര്‍, റേസിങ്ങിനിടെ അപകടത്തില്‍പ്പെട്ട് അജിത് കുമാര്‍

By Metro Desk · 23 Aug 2026, 08:57 PM

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാര്‍ അതിവേഗ കാറോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്. അജിത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് വട്ടം കറങ്ങുകയും ഗ്രാവലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തില്‍ യാതൊരു പരുക്കുകളുമില്ലാതെ താരം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ലെ മാന്ഡസ് കപ്പിന്റെ ക്വാളിഫിക്കേഷന്‍ സെഷനിലാണ് സംഭവമുണ്ടായത്. അപകടത്തിന്റെ വിഡിയോയും പുറത്തുവന്നു. ഇത് ആദ്യമായല്ല കാറോട്ട മത്സരത്തിനിടെ അജിത് അപകടത്തില്‍പ്പെടുന്നത്. 2025ല്‍ ഇറ്റലിയില്‍ നടന്ന ഇടി4 യൂറോപ്യന്‍ സീരീസിനിടെ വാഹനം അപകടത്തില്‍പ്പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു

അതേ വര്‍ഷം തന്നെ സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന പോര്‍ഷെ സ്പ്രിന്റ് ചലഞ്ചിനിടയിലും അപകടത്തില്‍പ്പെട്ടു. കൂടാതെ 24 എച്ച് ദുബായ് മത്സരത്തിന്റെ പരിശീലനത്തിനിടയില്‍ തന്റെ പോര്‍ഷെ കാര്‍ തകര്‍ന്നിട്ടും താരം പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് അജിത്തിന്റേതായി തിയറ്ററിലെത്തിയ ചിത്രങ്ങള്‍. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഡെയര്‍ഡെവിളിലാണ് അദ്ദേഹം അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›