ഹോം › ദേശീയം

അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; സംഭവം സുവർണ ക്ഷേത്രത്തിൽ വെച്ച്

By MJ Desk · 04 Dec 2024, 10:18 AM

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. സുവർണക്ഷേത്രത്തിൽ വെച്ചാണ് വധശ്രമം നടന്നത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്ത് നിന്നാണ് ദൽ ഖൽസ പ്രവർത്തകനായ നാരായൺ സിംഗ് വെടിയുതിർത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെ മതപരമായ ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കുന്നതിനിടെയാണ് സംഭവം. സുഖ്ബീർ സിംഗിന്റെ സമീപത്ത് നിന്നാണ് വെടിവെപ്പുണ്ടായത്. വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീറിന് നേരെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു അക്രമിയെ ഉടൻ തന്നെ സുഖ്ബീറിന് ഒപ്പമുണ്ടായിരുന്നവർ കീഴ്‌പ്പെടുത്തി. പ്രവേശന കവാടത്തിന്റെ ചുവരിലാണ് വെടിയുണ്ടകൾ പതിച്ചതെന്നും ആർക്കും പരുക്കില്ലെന്നും പോലീസ് അറിയിച്ചു. നാരായൺ സിംഗ് എന്ന അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#murder attempt#sukhbir singh badal

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›