റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഖിലേഷ് യാദവ്; കസ്റ്റഡിയിലെടുത്ത് യുപി പോലീസ്

യുപിയിലെ കനൗജ് ജില്ലയിൽ നടത്തുന്ന കിസാൻ യാത്രക്ക് മുന്നോടിയായി തന്റെ വീട്ടിലേക്കുള്ള റോഡ് പോലീസ് തടസ്സപ്പെടുത്തിയതിനെ തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സമാജ് വാദി പാർട്ടി നേതാവും
 

യുപിയിലെ കനൗജ് ജില്ലയിൽ നടത്തുന്ന കിസാൻ യാത്രക്ക് മുന്നോടിയായി തന്റെ വീട്ടിലേക്കുള്ള റോഡ് പോലീസ് തടസ്സപ്പെടുത്തിയതിനെ തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പിന്നാലെ അഖിലേഷിനെയും പാർട്ടി പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു

വിക്രമാദിത്യ മാർഗിലെ വീടിന് സമീപം പോലീസ് ബാരിക്കേഡുകൾ നിരത്തി വഴി തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ബാരിക്കേഡുകൾ മറികടക്കാൻ അഖിലേഷും പ്രവർത്തകരും ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞതോടെയാണ് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയാണ് കിസാൻ യാത്ര നടത്തുന്നത്. യാത്രക്ക് അധികൃതർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു