ഹോം › ദേശീയം

പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അല്ലു അർജുൻ; തീയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ താരത്തിന് മുന്നിൽ പ്രദർശിപ്പിച്ചു

By MJ Desk · 24 Dec 2024, 02:47 PM

പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് താരം അല്ലു അർജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പോലീസ്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പോലീസിന്റെ ചോദ്യങ്ങളോട് അല്ലു പ്രതികരിച്ചില്ല. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയർ നടത്തിയ തീയറ്ററിലേക്ക് എന്തിനെന്ന് പോലീസ് ചോദിച്ചു സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദിച്ചതിൽ ഇടപെടാതിരുന്നത് എന്തിനാണെന്നും പോലീസ് ചോദിച്ചു. നേരത്തെ പോലീസ് പുറത്തുവിട്ട സന്ധ്യ തീയറ്ററിൽ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യം ചെയ്യലിനിടെ അല്ലു അർജുന് മുന്നിൽ പ്രദർശിപ്പിച്ചു. എപ്പോഴാണ് യുവതി മരിച്ചതിനെ കുറിച്ച് അറിഞ്ഞതെന്ന ചോദ്യമായിരുന്നു മറ്റൊന്ന്. എന്നാൽ ഇതിനൊന്നും മറുപടി പറയാതെയാണ് താരം ഇരുന്നത് ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന നാലംഗ സംഘമാണ് അല്ലു അർജുനെ ചോദ്യം ചെയ്തത്. ഡിസംബർ 4നാണ് തിയറ്റിലെ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന യുവതി മരിച്ചത്. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Allu Arjun

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›