ഹോം › ദേശീയം

അല്ലുവിന് ജയിലില്‍ പോകേണ്ട; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി; അങ്ങനെയൊന്നും താഴത്തില്ല..

By MJ News Desk · 13 Dec 2024, 06:35 PM

പുഷ്പ2വിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാരോപിച്ച് നടന്‍ അല്ലു അര്‍ജുന് എതിരായ കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. നടനെതിരെ കേസ് എടുത്ത് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത നടപടി റദ്ദാക്കിയാണ് ഹോക്കോടതിയുടെ ആശ്വാസ വിധി. റിമാന്റ് ചെയതതിനെ തുടര്‍ന്ന് നടനെ ചെഞ്ചല്‍ഗുഡ സബ് ജയിലിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെയാണ് ഹൈക്കോടതിയുടെ ആശ്വാസ വിധി. മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്ന സംശയം കോടതി പ്രകടിപിച്ചു. ജനപ്രിയ താരമായത് കൊണ്ട് അദ്ദേഹത്തിന് പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാന്‍ പാടില്ലെന്ന നിയന്ത്രണങ്ങള്‍ വെയ്ക്കാന്‍ സാധിക്കില്ല. നടന്‍ പോയതുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Allu Arjun#bail#Pushpa 2

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›