ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുള്ള ഏകവ്യക്തി മോദിയാണെന്ന് അമിത് ഷാ; മോദിക്ക് കീഴിൽ ആരോഗ്യരംഗം കുതിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തെ ആരോഗ്യരംഗം അനുദിനം മെച്ചപ്പെടുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഋഷികേശ് എയിംസിൽ നടന്ന ചടങ്ങിനിടെയാണ് അമിത് ഷായുടെ പരാമർശം. കഴിഞ്ഞ ആറ്
 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തെ ആരോഗ്യരംഗം അനുദിനം മെച്ചപ്പെടുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഋഷികേശ് എയിംസിൽ നടന്ന ചടങ്ങിനിടെയാണ് അമിത് ഷായുടെ പരാമർശം. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ആരോഗ്യമേഖലയെ പുരോഗതിയിലേക്ക് നയിക്കാൻ പ്രധാനമന്ത്രി കഠിനമായി പരിശ്രമിച്ചതായും അമിത് ഷാ പറഞ്ഞു

രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ള ഏകവ്യക്തി നരേന്ദ്രമോദിയാണ്. നിങ്ങൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണത്. എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെമ്പാടുമായി 157 പുതിയ മെഡിക്കൽ കോളജുകൾ കൊണ്ടുവന്നുവെന്നും അമിത് ഷാ പറഞ്ഞു

വാജ്‌പേയി സർക്കാർ രാജ്യത്ത് ആറ് എയിംസുകൾ കൊണ്ടുവന്നു. ഇപ്പോൾ 22 എയിംസ് കോളജുകൾ രാജ്യത്തുണ്ട്. എല്ലാ സംസ്ഥാനത്തും എയിംസ് കൊണ്ടുവരികയെന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.