രജനികാന്തിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള നീക്കം ഫലം കണ്ടില്ല; വിജയിക്കാതെ അമിത് ഷാ മടങ്ങി

രജനികാന്തിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള അമിത് ഷായുടെ രാഷ്ട്രീയ നീക്കങ്ങൾ വിജയിച്ചില്ല. വിട്ടുവീഴ്ച്ചക്ക് ഒരുങ്ങാതെ തന്റെ മുൻ നിലപാടിൽ രജനികാന്ത് ഉറച്ചു നിന്നതോടെ ചർച്ച വഴിമുട്ടി. ഇതോടെ നീക്കം
 

രജനികാന്തിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള അമിത് ഷായുടെ രാഷ്ട്രീയ നീക്കങ്ങൾ വിജയിച്ചില്ല. വിട്ടുവീഴ്ച്ചക്ക് ഒരുങ്ങാതെ തന്റെ മുൻ നിലപാടിൽ രജനികാന്ത് ഉറച്ചു നിന്നതോടെ ചർച്ച വഴിമുട്ടി. ഇതോടെ നീക്കം വിജയിക്കാതെ അമിത് ഷാ മടങ്ങുകയും ചെയ്തു

ചെന്നൈയിലെത്തിയ അമിത് ഷാ ആർ എസ് എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഗുരുമൂർത്തിയാണ് രജനികാന്തിനെ ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമം നടത്തിയത്.

സംസ്ഥാനത്തെ ബിജെപി കോർ കമ്മിറ്റിയിലും അമിത് ഷാ പങ്കെടുത്തിരുന്നു. സഖ്യചർച്ചകൾ തനിക്ക് വിട്ടേക്കുവെന്നും താഴെ തട്ടിലുള്ള പ്രചാരണത്തിൽ ശ്രദ്ധിക്കാനും നേതാക്കൾക്ക് അമിത് ഷാ നിർദേശം നൽകി. രജനികാന്തുമായി ചർച്ച നടന്നുവെന്ന് വ്യക്തമാക്കിയ അമിത് ഷാ കൃത്യമായ സമയത്ത് നല്ല പ്രഖ്യാപനമുണ്ടാകുമെന്നും അറിയിച്ചു.