ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് അമിത് ഷാ; സവർക്കറെ മഹാനാക്കാൻ പുതിയ നീക്കം

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വി ഡി സവർക്കർ ഇല്ലായിരുന്നുവെങ്കിൽ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ലഹളയായി കണക്കാക്കപ്പെടുമായിരുന്നു. മഹാരാഷ്ട്ര ബിജെപി പ്രകടന
 

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വി ഡി സവർക്കർ ഇല്ലായിരുന്നുവെങ്കിൽ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ലഹളയായി കണക്കാക്കപ്പെടുമായിരുന്നു. മഹാരാഷ്ട്ര ബിജെപി പ്രകടന പത്രികയിൽ സവർക്കർക്ക് ഭാരത രത്‌ന നൽകാൻ ആവശ്യപ്പെടുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ സവർക്കറെ കൂടുതൽ വെളുപ്പിച്ച് രംഗത്തുവരുന്നത്.

ഗാന്ധി വധത്തിൽ പ്രതിയായിരുന്ന ആളാണ് സവർക്കർ. തെളിവുകളുടെ അഭാവത്തിൽ സവർക്കറെ വെറുതെ വിടുകയായിരുന്നു. മുമ്പ് ബ്രിട്ടീഷ് ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് മാപ്പെഴുതിയാണ് സവർക്കർ ജയിൽമോചിതനായിരുന്നത്.

1857ലെ യുദ്ധത്തെ ഒന്നാം സ്വാതന്ത്ര്യ യുദ്ധം എന്ന് വിളിച്ചത് സവർക്കറാണെന്ന് അമിത് ഷാ അവകാശപ്പെടുന്നു. ഇന്ത്യാ ചരിത്രം ഇന്ത്യയുടെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ടതുണ്ട്. എത്രകാലം നമ്മൾ ബ്രിട്ടീഷുകാരെ കുറ്റം പറയുമെന്നും അമിത് ഷാ ചോദിച്ചു.