അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; തെരച്ചിൽ ഊർജിതം
 

 

വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിംഗിന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. അമൃത് പാലിനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചു. ഇയാളുടെ ശക്തികേന്ദ്രങ്ങളിൽ നിരോധനാജ്ഞ പുറപെടുവിച്ചിരിക്കുകയാണ്. അമൃത് പാലിനെ അറസ്റ്റ് ചെയ്താൽ പിന്നാലെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്

ജലന്ധറിനും അമൃത്സറിനും പുറമെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. സിഖ് ആരാധനാലയങ്ങൾക്കും വാരിസ് പഞ്ചാബ് ദേ ശക്തി കേന്ദ്രങ്ങളിലെ പോലീസ് സ്‌റ്റേഷനുകൾക്കും കാവൽ ശക്തമാക്കി. അക്രമ സംഭവങ്ങളിലേക്ക് ജനങ്ങൾ കടക്കരുതെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ അഭ്യർഥിച്ചു. ഇതിനിടെ അമൃത്പാൽ അറസ്റ്റിലായെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

ജി20 ഉച്ചകോടി കഴിയുന്നതവുരെ നടപടിയുണ്ടാകരുതെന്ന കേന്ദര് നിർദേശത്തെ തുടർന്നാണ് അമൃത്പാലിന്റെ അറസ്റ്റ് പഞ്ചാബ് സർക്കാർ വൈകിപ്പിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നും കേന്ദ്ര ആഭ്യന്തര അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി ശക്തമാക്കിയത്. ഇരുന്നൂറോളം വാരിസ് പഞ്ചാബ് ദേ പ്രവർത്തകരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.