ഹോം › ദേശീയം

ഫീസ് അടക്കാത്തതിലെ മനോവിഷമം; മൂന്നാം നിലയിലെ ക്ലാസ് മുറിയില്‍ നിന്ന് താഴേക്ക് ചാടി 16കാരന്റെ ദുരൂഹ മരണം; ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍

By MJ News Desk · 23 Jan 2025, 09:12 PM

ക്ലാസില്‍ നിന്ന് പെട്ടെന്ന് പുറത്തേക്കിറങ്ങുന്ന വിദ്യാര്‍ഥി. ഒരുനിമിഷം പോലും ചിന്തിക്കാന്‍ പോലും കാത്തുനില്‍ക്കാതെ വിദ്യാര്‍ഥി മൂന്നാം നിലയിലെ വരാന്തയില്‍ നിന്ന് താഴേക്ക് ചാടുന്നു. 16കാരന്റെ ദാരുണാന്ത്യത്തിന്റെ സിസി ടിവി ഫൂട്ടേജ് ഞെട്ടലോടെയല്ലാതെ കാണാനാകില്ല. ആന്ധ്രാ പ്രദേശിലെ അനന്തപുരിയിലെ കോളജിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. നാരായണ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. രാവിലെ 10:15 ന് ചെരിപ്പഴിച്ച ശേഷം ക്ലാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങി. പിന്നെ നേരെ വരാന്തയിലെ നടന്ന് പാരപറ്റില്‍ കയറി ഒരു ഇടവേളയുമില്ലാതെ ചാടുകയായിരുന്നു. ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

  ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ കുട്ടി മുറി വിട്ടിറങ്ങുന്നത് ക്ലാസ് മുറിയില്‍ നിന്നുള്ള വീഡിയോയില്‍ കാണാം. അവന്‍ ചാടുന്നത് കണ്ട് അവന്റെ സഹപാഠികള്‍ മുറിയില്‍ നിന്ന് ഓടി. വ്യാഴാഴ്ച രാവിലെ അവധി കഴിഞ്ഞ് കുട്ടി കോളേജില്‍ തിരിച്ചെത്തിയതായിരുന്നു. ആത്മഹത്യയുടെ കാരണം ഇതുവരെ അറിവായിട്ടില്ല. അതേസമയം, ആത്മഹത്യാ മരണത്തിന് കാരണം ഫീസ് അടയ്ക്കാത്തതുമായി ബന്ധപ്പെട്ടതാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. മകനെ കോളേജില്‍ വിടാന്‍ വരുമ്പോള്‍ ഫീസ് നല്‍കാമെന്ന് കോളേജ് അധികൃതേരാട് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു.’ഫീസ് അടയ്ക്കാത്തതിനെ കുറിച്ച് അവര്‍ മകനോട് ചേദിച്ചിട്ടുണ്ടാകുമെന്നും ഇതില്‍ വിഷമിച്ചാകാം ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Andra#classroom#student#suicide

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›