അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു

കാര്ഷിക നിയമങ്ങള്ക്കെതിരെ അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്വലിച്ചു. നാളെ മുതല് അനിശ്ചിതകാല നിരാഹാര സമര നടത്താന് തീരുമാനിച്ചതായിരുന്നു. ബി.ജെ.പി നേതാക്കളുടെ ഇടപെടലിനെത്തുടര്ന്നാണ് പിന്മാറ്റമെന്ന് ആരോപണമുണ്ട്.
 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമര നടത്താന്‍ തീരുമാനിച്ചതായിരുന്നു.

ബി.ജെ.പി നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ്​ പിന്മാ​റ്റമെന്ന്​ ആരോപണമുണ്ട്. കര്‍ഷകര്‍ക്ക്​ വേണ്ടിയുള്ള തന്‍റെ നിര്‍ദേശങ്ങള്‍ കേന്ദ്രം തള്ളിയതിനെ തുടര്‍ന്നാണ്​ നിരാഹാര സമരത്തിനിറങ്ങുന്നതെന്ന്​ ഹസാരെ ഇന്ന്​ രാവിലെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുന്നില്ലെന്നും ഹസാരെ പറഞ്ഞിരുന്നു.