ഹോം › ദേശീയം

ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; നിർവീര്യമാക്കാൻ 30,000 ഡോളർ ആവശ്യപ്പെട്ടു

By MJ Desk · 09 Dec 2024, 10:15 AM

ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആർ കെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂൾ, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവയുൾപ്പെടെയുള്ള സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി. തിങ്കളാഴ്ച പുലർച്ചെ ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ ബോംബുകൾ വെച്ചിട്ടുള്ളതായി സന്ദേശത്തിൽ പറയുന്നു. ബോംബ് നിർവീര്യമാക്കാൻ 30,000 ഡോളർ ആവശ്യപ്പെട്ടതായും ഡൽഹി പോലീസ് അറിയിച്ചു. സ്‌കൂളിലേക്കെത്തിയ വിദ്യാർഥികളെ തിരികെ വീട്ടിലേക്ക് അയച്ചു. സ്‌കൂളുകളിൽ പോലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തി വരികയാണ്. ജിഡി ഗോയങ്ക സ്‌കൂളിലേക്ക് 6.15നും ഡൽഹി പബ്ലിക് സ്‌കൂളിലേക്ക് 7.06നും ആണ് ഭീഷണി കോളുകൾ എത്തിയത്. ഒക്ടോബറിൽ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് പുറത്ത് സ്‌ഫോടനം നടന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bomb threat#delhi schools

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›