{"vars":{"id": "89527:4990"}}

ധർമസ്ഥലയിൽ വീണ്ടും വഴിത്തിരിവ്; ബങ്കലെഗുഡ വനമേഖലയിൽ നിന്ന് തലയോട്ടികളും അസ്ഥിക്കഷ്ണങ്ങളും കണ്ടെത്തി
 

 

ധർമസ്ഥലയിൽ വീണ്ടും വഴിത്തിരിവ്. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണ സംഘം പറഞ്ഞതിന് ശേഷവും പ്രദേശത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്നലെ മാത്രം സ്ഥലത്ത് നിന്ന് അഞ്ച് തലയോട്ടികൾ കണ്ടെത്തിയെന്ന് എസ്‌ഐടി സ്ഥിരീകരിച്ചു. ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് അസ്ഥി കഷ്ണങ്ങളും കണ്ടെത്തി. തലയോട്ടികളും അസ്ഥിക്കഷ്ണങ്ങളും വിശദ പരിശോധനക്ക് അയക്കും. വനമേഖലയിലെ തെരച്ചിൽ ഇന്നും തുടരുമെന്ന് എസ്‌ഐടി അറിയിച്ചു

അതേസമയം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സാക്ഷി ചിന്നയ്യയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ധർമസ്ഥല ആരോപണം കെട്ടിച്ചമച്ചതാണെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞ മാസം 23നാണ് ചിന്നയ്യയെ അറസ്റ്റ് ചെയ്തത്. നിലവിൽ ചിന്നയ്യ ശിവമോഗ ജയിലിലാണ്

നേരത്തെ ചിന്നയ്യയെ 15 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ചിന്നയ്യക്കെതിരായ കേസ് ഗൗരവമുള്ളതാണെന്നും അന്വേഷണം ഇപ്പോഴും അപൂർണമാണെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.