ഹോം › ദേശീയം

പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനല്ല പാലക്കാട് തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയെ നിർത്തുന്നതെന്ന് അൻവർ

By MJ Desk · 12 Oct 2024, 11:07 AM

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്നത് പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കാനല്ലെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. മറിച്ച് സാമൂഹിക കൂട്ടായ്മയായ ഡിഎംകെയുടെ സാന്നിധ്യം അറിയിക്കാനാണെന്നും പി വി അൻവർ പറഞ്ഞു. തന്റെ നിലപാടുകൾക്ക് തുടക്കം മുതൽ പാലക്കാട് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു. പാലക്കാട് സംഘടനാ പ്രവർത്തനം ശക്തമാക്കാനുള്ള അൻവറിന്റെ നീക്കത്തെ പിന്തുണച്ച് ദ്രാവിഡ മുന്നേറ്റ കഴകം പാലക്കാട് ജില്ലാ ഘടകം രംഗത്തെത്തി. അൻവറിന് പൂർണ പിന്തുണയുണ്ടാവുമെന്ന് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അക്ബർ അലി പറഞ്ഞു. പുതിയ സംഘടനയ്ക്ക് പിന്തുണ തേടി കഴിഞ്ഞ ദിവസം പി വി അൻവറിന്റെ നേതൃത്വത്തിൽ പാലക്കാട് ഹോട്ടൽ കെപിഎം റീജൻസിയിൽ യോഗം വിളിച്ചുചേർത്തിരുന്നു. അനൗദ്യോഗികയോഗം ചേർന്ന് താത്ക്കാലിക ജില്ലാ കോർഡിനേറ്ററായി മിൻഹാജിനെ തിരഞ്ഞെടുത്തു. ഔദ്യോഗിക യോഗം വൈകാതെ നടക്കുമെന്നും അൻവർ അറിയിച്ചിട്ടുണ്ട്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad election#pv anwar

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›