കെജ്രിവാളിന് കൊവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പരിശോധനാ ഫലം നെഗറ്റീവാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കെജ്രിവാൾ സ്വയം
 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പരിശോധനാ ഫലം നെഗറ്റീവാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കെജ്രിവാൾ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.

ഞായറാഴ്ച മുതൽ ആരുമായും അടുത്തിടപഴകാതെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ് കെജ്രിവാൾ. മുഖ്യമന്ത്രി പ്രമേഹ രോഗബാധിതൻ കൂടിയായതിനാൽ തങ്ങൾക്ക് വലിയ ആശങ്കയുണ്ടായിരുന്നതായി പാർട്ടി എംഎൽഎ രാഘവ് ഛദ്ദ പറഞ്ഞു.