ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അനന്ത്നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പസൽപോര മേഖലയിൽ ഇന്ന് പുലർച്ചെ മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ
 

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അനന്ത്‌നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പസൽപോര മേഖലയിൽ ഇന്ന് പുലർച്ചെ മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയും സൈന്യം ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു

കൊല്ലപ്പെട്ട മൂന്ന് ഭീകരരും കാശ്മീർ സ്വദേശികളാണ്. മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകുമെന്ന് സൈന്യം അറിയിച്ചു.