അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അർണാബ് ഗോസ്വാമി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്യക്ഷനായ ബഞ്ചാണ് കേസ്
 

ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അർണാബ് ഗോസ്വാമി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അർണാബിനോട് സെഷൻസ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടാണ് ഹർജി തള്ളിയത്. ഇതിനെതിരെയാണ് അർണാബ് സുപ്രീം കോടതിയെ സമീപിച്ചത്.

അർണാബിന്റെ ജാമ്യാപേക്ഷ അടിയന്തരമായി സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചതിനെതിരെ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവെ രംഗത്തുവന്നു. സുപ്രീം കോടതി സെക്രട്ടറി ജനറലിന് ദവെ കത്ത് നൽകി. അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചോ എന്ന് വ്യക്തമാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.