ഹോം › ദേശീയം

അരവിന്ദ് കെജ്രിവാൾ നിർദേശിച്ചു; അതിഷി ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക്

By MJ Desk · 17 Sep 2024, 11:53 AM

അരവിന്ദ് കെജ്രിവാൾ രാജിവെക്കുന്നതോടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മെർലന എത്തും. നിലവിൽ ഡൽഹി മന്ത്രിയും എഎപി വക്താവുമാണ് അതിഷി. എഎപി നിയമസഭാ കക്ഷി യോഗത്തിൽ അതിഷിയുടെ പേര് കെജ്രിവാൾ നിർദേശിക്കുകയായിരുന്നു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹിയിലെ വനിതാ മുഖ്യമന്ത്രിയായി അതിഷി എത്തും. ഇന്ന് വൈകുന്നേരത്തോടെ കെജ്രിവാൾ ഗവർണറെ കണ്ട് രാജിവെക്കും. ഭരണരംഗത്ത് തിളങ്ങിയതും വനിത ആണെന്നതുമായിരുന്നു അതിഷിയുടെ പ്രാധാന്യം വർധിപ്പിച്ചത്. കൈലാഷ് ഗെഹ്ലോട്ട്, ഗോപാൽ റോയി എന്നീ മുതിർന്ന നേതാക്കളുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#atishi#delhi cm

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›