ഹോം › ദേശീയം

അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിയും; എംപിക്ക് അനുവദിച്ച ബംഗ്ലാവിലേക്ക് മാറും

By MJ Desk · 03 Oct 2024, 12:16 PM

അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച ഔദ്യോഗിക വസതി ഒഴിയും. മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് എംപിക്ക് അനുവദിച്ച ബംഗ്ലാവിലേക്ക് ആകും മാറുക. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിന്റെ വസതിയിലേക്കാണ് മാറുക. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് വസതി മാറുന്നത്. ദേശീയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ കെജ്രിവാളിന് വസതി അനുവദിക്കണമെന്ന് ആം ആദ്മി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നവരാത്രി ഉത്സവ വേളയിൽ ഔദ്യോഗിക വസതി ഒഴിയുമെന്ന് ഡൽഹിയിൽ സംഘടിപ്പിച്ച ജനതാ കി അദാലത്തിൽ കെജ്രിവാൾ അറിയിച്ചിരുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ഇനിയുള്ളത്. അതിനാൽ മണ്ഡലത്തിൽ തന്നെ കെജ്രിവാൾ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാർട്ടി കണക്കൂകുട്ടുന്നത്. എഎപി എംഎൽഎമാരും കൗൺസിലർമാരും തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ നിരവധിപ്പേർ മുൻ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം രംഗത്തെത്തിയിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#aravind kejriwal

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›