അഞ്ച് സീറ്റുകൾ ഉറപ്പിച്ച് ഒവൈസി; ബിഹാറിലെ ജനതക്ക് നന്ദി അറിയിച്ചു, ഭാവി കാര്യങ്ങൾ ഫലപ്രഖ്യാപനത്തിന് ശേഷം

ബീഹാർ തെരഞ്ഞെടുപ്പിൽ പിന്തുണച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്ന് ഒവൈസി പറഞ്ഞു. ഭാവി കാര്യങ്ങൾ അന്തിമ ഫലപ്രഖ്യാപനത്തിന്
 

ബീഹാർ തെരഞ്ഞെടുപ്പിൽ പിന്തുണച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്ന് ഒവൈസി പറഞ്ഞു. ഭാവി കാര്യങ്ങൾ അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം അറിയിക്കും

മൂന്ന് സീറ്റുകളിലാണ് ഒവൈസിയുടെ പാർട്ടി വിജയിച്ചത്. കൂടാതെ രണ്ട് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ വോട്ടുകൾ സമാഹരിച്ചതാണ് ഒവൈസിക്ക് തുണയായത്. ഇതുപക്ഷേ മഹാസഖ്യത്തിന്റെ ലീഡ് നിലയിലാണ് മാറ്റം വരുത്തിയത്.

കോൺഗ്രസാണ് ന്യൂനപക്ഷ മേഖലകളിൽ മഹാസഖ്യത്തിനായി മത്സരിച്ചത്. ഇവിടെ കോൺഗ്രസിനെ തള്ളിയ ജനങ്ങൾ ഒവൈസിക്കൊപ്പം നിൽക്കുകയായിരുന്നു. ആർ ജെ ഡി ഉൾപ്പെട്ട മഹാസഖ്യത്തിനൊപ്പം ചേരുമോയെന്ന ചോദ്യത്തിനും ഒവൈസി മറുപടി നൽകിയില്ല