മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ്

മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുറത്തു വന്ന പരിശോധനാഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്
 

മഹാരാഷ്​ട്ര മുൻമുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രിയുമായ അശോക്​ ചവാന്​ കൊവിഡ്​ സ്ഥിരീകരിച്ചു​. ഇന്ന്​ പുറത്തു വന്ന പരിശോധനാഫലത്തിലാണ്​ രോഗം സ്ഥിരീകരിച്ചത്​. നിലവിൽ മുംബൈയിലെ ആ​ശുപത്രിയിൽ ചികിത്സയിലാണ്​ മന്ത്രി. മഹാരാഷ്​ട്രയിൽ കൊവിഡ്​ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ്​ അശോക്​ ചവാൻ. നേര​ത്തെ ഭവന വകുപ്പ്​ മന്ത്രി ജിതേന്ദ്ര അവാദിനും കൊവിഡ്​ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. 50,231 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പുതുതായി 3041 പോസിറ്റീവ് കേസുകളും 58 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ആകെ മരണ സംഖ്യ 1635 ആയി.

രോഗികളുടെ എണ്ണത്തിൽ മുംബൈയിലും റെക്കോർഡ് വർധന ഉണ്ടായി. 1725 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചപ്പോൾ 38 മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു.30,542 പോസിറ്റീവ് കേസുകളും 988 മരണവും മുംബൈയിൽ നിന്നുണ്ടായി. പൂനെ മറികടന്ന് താനെയിൽ രോഗികളുടെ എണ്ണം വർധിച്ചു. ഔറംഗബാദ്, നാസിക്, റായ്ഗഡ്, പാൽഘഡ്, സോലാപൂർ, നാഗ്പൂർ എന്നിവിടങ്ങളിൽ സ്ഥിതി വഷളാണ്.

അതിനിടെ രോഗവ്യാപനം തടയാൻ കേരളത്തിൽ നിന്ന് 50 വിദഗ്ധ ഡോക്ടർമാരെയും 100 നഴ്സുമാരെയും അയക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കത്തയച്ചു.