ഹോം › ദേശീയം

ബീഫ് ആവശ്യമുള്ള കോണ്‍ഗ്രസുകാര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെ

By MJ News Desk · 04 Dec 2024, 08:32 PM

സംസ്ഥാനത്ത് ബീഫ് നിരോധം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി അസം ബി ജെ പി നേതാവും മന്ത്രിയുമായ പിജുഷ് ഹസാരിക. ബീഫ് നിരോധിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ഹിമന്ത ബിശ്വര്‍മയുടെ വാര്‍ത്താ സമ്മേളന വീഡിയോ ട്വീറ്റ് ചെയ്താണ് പിജുഷിന്റെ ആക്രോശം. ബീഫ് നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ബി ജെ പി സര്‍ക്കാറിനെ പരിഹസിച്ച് ഉപതിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടന്ന സമഗുരി മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് വോ്ട്ടിന് വേണ്ടി ബി ജെ പി ബീഫ് വിളമ്പിയതിനെ ചോദ്യം ചെയ്തായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. ഇതിനുള്ള മറുപടിയായാണ് പിജുഷിന്റെ ട്വീറ്റ്. ഒന്നുകില്‍ കോണ്‍ഗ്രസ്സുകാര്‍ ബി ജെ പിയുടെ ബീഫ് നിരോധത്തെ സ്വാഗതം ചെയ്യണമെന്നും അല്ലെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കട്ടെയെന്നുമാണ് മന്ത്രിയുടെ പ്രകോപനപരമായ ആക്രോശം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#beef ban#bjp#congress

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›