അസമിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ്; മൂന്ന് പേർ മരിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ അസമിൽ പ്രക്ഷോഭകർക്ക് നേരെ പോലീസ് വെടിവെപ്പ്. വെടിവെപ്പിൽ മൂന്ന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറഅറു കർഫ്യു ലംഘിച്ചെത്തിയ പ്രതിഷേധക്കാർക്ക്
 

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ അസമിൽ പ്രക്ഷോഭകർക്ക് നേരെ പോലീസ് വെടിവെപ്പ്. വെടിവെപ്പിൽ മൂന്ന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറഅറു

കർഫ്യു ലംഘിച്ചെത്തിയ പ്രതിഷേധക്കാർക്ക് നേരെയാണ് പോലീസ് വെടിയുതിർത്തത്. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബുധനാഴ്ച രാത്രിയാണ് ഗുവാഹത്തിയിൽ കർഫ്യു ഏർപ്പെടുത്തിയത്.

പ്രതിഷേധം വ്യാപിച്ച സാഹചര്യത്തിൽ അസമിലെ പത്ത് ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. സംസ്ഥാനത്ത് സംഘർഷം നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

അസം ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി, വിമാന ഗതാഗതം നിർത്തിവെച്ചു. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിന്റേതുൾപ്പെടെ നിരവധി നേതാക്കളുടെ വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു.