മോദിയെ വിഭാഗീയതയുടെ മേധാവി എന്ന് വിശേഷിപ്പിച്ച് ലേഖനമെഴുതിയ ആതിഷിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ടൈം മാഗസിനിൽ ലേഖനമെഴുതിയ ആതിഷ് അലി തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി. ഡിവൈഡർ ഇൻ ചീഫ് എന്ന ഹെഡ്ഡിംഗിലാണ് ആതിഷിന്റെ ലേഖനം ടൈംസ്
 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ടൈം മാഗസിനിൽ ലേഖനമെഴുതിയ ആതിഷ് അലി തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി. ഡിവൈഡർ ഇൻ ചീഫ് എന്ന ഹെഡ്ഡിംഗിലാണ് ആതിഷിന്റെ ലേഖനം ടൈംസ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്.

ആതിഷിന്റെ ഓവർസീസ് പൗരത്വമാണ് റദ്ദാക്കിയത്. ഏത് സമയത്തും ഇന്ത്യയിലെത്താനും എത്ര കാലത്തേക്ക് വേണ്ടിയും രാജ്യത്ത് നിൽക്കാനും അനുമതി നൽകുന്നതാണ് ഓവർസീസ് പൗരത്വം. ഇന്ത്യയിൽ താമസിക്കുന്നവരുടേതല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമകൾക്കുണ്ട്

അടിസ്ഥാനവിവരങ്ങൾ നൽകാത്തതിനാൽ ഇത് റദ്ദാക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചത്. ടൈം മാഗസിനിലെ ലേഖനവുമായി ഇതിന് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. കാർഡിന് അപേക്ഷ നൽകുമ്പോൾ പിതാവ് പാക് സ്വദേശിയാണെന്ന കാര്യം ആതിഷ് മറച്ചുവെച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്.

മെയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവർ സ്റ്റോറിയിലാണ് ആതിഷ് മോദിയെ വിമർശിച്ച് ലേഖനമെഴുതിയത്. ബിജെപി ഇതിനെതിരെ വൻ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു