യുപിയിൽ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്റംഗ് ദളിന്റെ ആക്രമണം. ഡൽഹി-ഒഡീഷ യാത്രക്കിടെ ഝാൻസിയിൽ വെച്ചാണ് ആക്രമണം നടന്നത്. നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്.
 

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം. ഡൽഹി-ഒഡീഷ യാത്രക്കിടെ ഝാൻസിയിൽ വെച്ചാണ് ആക്രമണം നടന്നത്.

നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. രണ്ട് പേർ സന്ന്യാസ വേഷത്തിലും രണ്ട് പേർ സാധാരണ വേഷത്തിലുമായിരുന്നു. രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് ട്രെയിനിലുണ്ടായിരുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തത്

ജന്മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവർ പിൻമാറിയില്ല. തുടർന്ന് ഇവർ പോലീസിനെ വിളിച്ചുവരുത്തി. കന്യാസ്ത്രീകളെ ട്രെയിനിൽ നിന്നിറക്കി പോലീസ് ആധാർ അടക്കമുള്ള രേഖകകൾ പരിശോധിക്കുകയും ചെയ്തു. പോലീസും ഇവരോട് മോശമായാണ് പെരുമാറിയതെന്ന് കന്യാസ്ത്രീകൾ ആരോപിക്കുന്നു

കന്യാസ്ത്രീകളെ ബജ്‌റംഗ് ദൾ പ്രവർത്തകർ കൂക്കിവിളികളുമായാണ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഡൽഹിയിലെ അഭിഭാഷകൻ കൂടിയായ വൈദികന്റെ സഹായത്തോടെയാണ് ഇവരെ പിന്നീട് മോചിപ്പിച്ചത്.