പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർഷക സംഘടനാ നേതാവിന് എൻ ഐ എ നോട്ടീസ്

ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിനെതിരെ എൻഐഎയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത് സംയുക്ത കർഷക മോർച്ച
 

ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിനെതിരെ എൻഐഎയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്

സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസക്കാണ് എൻ ഐ എ നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ്

സമരം കൂടുതൽ ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.