ശ്രദ്ധിക്കുക, മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ ഏഴ് ദിവസവും ബാങ്ക് അവധിയായിരിക്കും

മാർച്ച് 27 മുതൽ ഏപ്രിൽ നാല് വരെയുള്ള ഒമ്പത് ദിവസങ്ങൾക്കിടയിൽ ഏഴ് ദിവസം രാജ്യത്തെ ബാങ്കുകൾ അടഞ്ഞു കിടക്കും. ഈ ഒമ്പത് ദിവസത്തിനിടയിൽ മാർച്ച് 30നും ഏപ്രിൽ
 

മാർച്ച് 27 മുതൽ ഏപ്രിൽ നാല് വരെയുള്ള ഒമ്പത് ദിവസങ്ങൾക്കിടയിൽ ഏഴ് ദിവസം രാജ്യത്തെ ബാങ്കുകൾ അടഞ്ഞു കിടക്കും. ഈ ഒമ്പത് ദിവസത്തിനിടയിൽ മാർച്ച് 30നും ഏപ്രിൽ മൂന്നിനും മാത്രമാകും ബാങ്ക് പ്രവർത്തിക്കുക

ആർബിഐയുടെ കലണ്ടർ പ്രകാരമാണ് ഇത്രയും അവധികൾ ഒന്നിച്ച് ലഭിക്കുന്നത്. ഇടയ്ക്ക് രണ്ട് ദിവസം കിട്ടുമെന്നതാണ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നത്. തുടർച്ചയായ പൊതുഅവധികളും സാമ്പത്തിക വർഷത്തിന്റെ അവസാനവും ഒന്നിച്ച് വരുന്നതാണ് ബാങ്ക് അവധിക്ക് കാരണം

മാർച്ച് 27 മാസത്തിലെ അവസാന ശനിയാഴ്ചയും 28 ഞായറാഴ്ചയുമാണ്. 29ന് ഹോളിയുടെ പൊതുഅവധി. 30ന് ബാങ്ക് തുറക്കും. അതേസമയം 31ന് സാമ്പത്തിക വർഷത്തിന്റെ അവസാന ദിനവും ഏപ്രിൽ 1 ആദ്യ ദിനവുമായതിനാൽ ബാങ്ക് അടഞ്ഞുകിടക്കും. ഏപ്രിൽ രണ്ടിന് ദുഃഖവെള്ളി പൊതു അവധിയാണ്. ഏപ്രിൽ മൂന്നിന് ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും. ഏപ്രിൽ നാല് ഞായറാഴ്ചയാണ്.