ബംഗാളിൽ ആർ എസ് എസ് പ്രവർത്തകനും ഗർഭിണിയായ ഭാര്യയും ആറ് വയസ്സുകാരൻ മകനും കൊല്ലപ്പെട്ട നിലയിൽ

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ആർ എസ് എസ് പ്രവർത്തകനെയും കുടുംബത്തെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അധ്യാപകനായ പ്രകാശ് പാൽ, ഭാര്യ ബ്യൂട്ടി പാൽ, മകൻ ആറ്
 

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ആർ എസ് എസ് പ്രവർത്തകനെയും കുടുംബത്തെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അധ്യാപകനായ പ്രകാശ് പാൽ, ഭാര്യ ബ്യൂട്ടി പാൽ, മകൻ ആറ് വയസ്സുകാരൻ അംഗൻ പാൽ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്യൂട്ടി പാൽ ഗർഭിണിയായിരുന്നു

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മൂന്ന് പേരും കുത്തേറ്റാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങി വന്ന പ്രകാശിനെ സമീപവാസികൾ കണ്ടിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.