അനധികൃത കുടിയേറ്റക്കാരെന്ന് ബിജെപി എംപിയുടെ ആരോപണം; ബംഗളൂരുവിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുടിലുകൾ തകർത്തു

ബംഗളൂരുവിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറിലധികം കുടിലുകൾ അധികൃതർ തകർത്തു. ബിജെപി എംപിയുടെ ആഹ്വാനത്തെ തുടർന്നാണ് നടപടി. അനധികൃത കുടിയേറ്റക്കാരാണ് ഇവിടെ താമസിക്കുന്നതെന്നും ഇവരെ തുരത്തണമെന്നും ബിജെപി
 

ബംഗളൂരുവിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറിലധികം കുടിലുകൾ അധികൃതർ തകർത്തു. ബിജെപി എംപിയുടെ ആഹ്വാനത്തെ തുടർന്നാണ് നടപടി. അനധികൃത കുടിയേറ്റക്കാരാണ് ഇവിടെ താമസിക്കുന്നതെന്നും ഇവരെ തുരത്തണമെന്നും ബിജെപി എംപി അരവിന്ദ് ലിംബാവലി ആവശ്യപ്പെട്ടിരുന്നു.

തൊഴിൽ തേടിയെത്തിയ നൂറോളം അന്യസംസ്ഥാന തൊഴിലാളികളുടെ കുടിലുകളാണ് തകർത്തത്. കരിയമ്മന അഗ്രഹാരത്തിൽ സ്ഥിതി ചെയ്യുന്ന കുടിലുകളിൽ അനധികൃത ആളുകൾ അഭയം തേടിയിരിക്കുന്നുവെന്ന് ജനുവരി 12നാണ് അരവിന്ദ് ട്വീറ്റ് ചെയ്തത്. ഇതോടെ അധികൃതർ ഇത് പൊളിച്ചു നീക്കാൻ തീരുമാനിക്കുകയായിരുന്നു

മൂന്ന് ദിവസം മുമ്പ് തന്നെ ഇവിടേക്കുള്ള ജല-വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നു. സെക്യൂരിറ്റി, വീട്ടുജോലി, നിർമാണ തൊഴിൽ എന്നിവയെടുക്കുന്നവരാണ് ഇവിടെ താമസിച്ചിരുന്നത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരായിരുന്നു ഇവിടെ അഭയം തേടിയിരുന്നത്.