ബംഗളൂരു മയക്കുമരുന്ന് കേസ്: രണ്ട് നടൻമാരും കോൺഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി

വിവാദമായ ബംഗളൂരു മയക്കുമരുന്ന് കേസിൽ രണ്ട് നടൻമാരും കോൺഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി. നടൻമാരായ അകുൽ ബാലാജി, സന്തോഷ് കുമാർ, കോൺഗ്രസ് പ്രാദേശിക നേതാവ് ആർ
 

വിവാദമായ ബംഗളൂരു മയക്കുമരുന്ന് കേസിൽ രണ്ട് നടൻമാരും കോൺഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി. നടൻമാരായ അകുൽ ബാലാജി, സന്തോഷ് കുമാർ, കോൺഗ്രസ് പ്രാദേശിക നേതാവ് ആർ വി യുവരാജ് എന്നിവരാണ് സിസിബിക്ക് മുന്നിൽ ഹാജരായത്.

നേരത്തെ അറസ്റ്റിലായ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് നടപടി. നടിമാരെ മുൻനിർത്തി സംഘടിപ്പിച്ച ലഹരി പാർട്ടികളിലേക്കെത്തിയ ഉന്നതരിലേക്കും അന്വേഷണം നീങ്ങിയിരുന്നു. പാർട്ടികൾ നടത്താനായി നഗരത്തിൽ പ്രത്യേകം ഫ്‌ളാറ്റുകൾ വരെ മയക്കുമരുന്ന് സംഘത്തിന് സ്വന്തമായുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

ആഗസ്റ്റ് 26നാണ് മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ, അനിഘ എന്നിവർ എൻസിബിയുടെ പിടിയിലാകുന്നത്. കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. അന്വേഷണത്തെ തുടർന്ന് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.