ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; നാൽപ്പതോളം പേർക്ക് പരുക്ക്, സമീപത്തെ ഗ്രാമവാസികളെ ഒഴിപ്പിച്ചു

ഗുജറാത്തിലെ ബറൂച്ചിയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. അപകടത്തിൽ നാൽപ്പതോളം ജീവനക്കാർക്ക് പരുക്കേറ്റു. പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശ്വാസി രസായൻ എന്ന സ്വകാര്യ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. നാൽപതോളം
 

ഗുജറാത്തിലെ ബറൂച്ചിയിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം. അപകടത്തിൽ നാൽപ്പതോളം ജീവനക്കാർക്ക് പരുക്കേറ്റു. പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശ്വാസി രസായൻ എന്ന സ്വകാര്യ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്.

നാൽപതോളം ജീവനക്കാർക്ക് പൊള്ളലേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബറൂച്ച് കലക്ടർ എം ഡി മോദിയ അറിയിച്ചു. സ്‌ഫോടനത്തിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചു.

വ്യവസായ ആവശ്യങ്ങൾക്കായി 15ഓളം രാസവസ്തുക്കൾ നിർമിക്കുന്ന കമ്പനിയാണ് യശ്വാസി രസായൻ. കെമിക്കൽ ഫാക്ടറിയായതിനാൽ വിഷമയമായ പുക അന്തരീക്ഷത്തിലേക്ക് പടർന്നത് വലിയ ആശങ്കയുണ്ടാക്കി. സമീപത്തുള്ള രണ്ട് ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.