74 മണ്ഡലങ്ങൾ നിർണായകമാകും; ലീഡ് നില ആയിരത്തിലും താഴെ

ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇരു മുന്നണികളും ആശങ്കയിലാണ്. മുപ്പത് ശതമാനം വോട്ടുകൾ മാത്രമാണ് ഇതിനോടകം എണ്ണിത്തീർന്നത്. ഇതുകൊണ്ട് തന്നെ ഫലം ആർക്കൊപ്പമാകുമെന്ന് പ്രവചിക്കാൻ ആകാത്ത സ്ഥിതിയാണ്. നിലവിലെ
 

ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇരു മുന്നണികളും ആശങ്കയിലാണ്. മുപ്പത് ശതമാനം വോട്ടുകൾ മാത്രമാണ് ഇതിനോടകം എണ്ണിത്തീർന്നത്. ഇതുകൊണ്ട് തന്നെ ഫലം ആർക്കൊപ്പമാകുമെന്ന് പ്രവചിക്കാൻ ആകാത്ത സ്ഥിതിയാണ്. നിലവിലെ സൂചനകൾ പ്രകാരം എൻഡിഎയാണ് മുന്നിട്ട് നിൽക്കുന്നത്.

ആകെ 243 സീറ്റുകളിൽ 74 മണ്ഡലങ്ങളാകും ബിഹാറിൽ നിർണായകമാകുക. വോട്ടെണ്ണൽ പുരോഗമിക്കുന്ന ഈ മണ്ഡലങ്ങളിൽ ലീഡ് നില ആയിരത്തിലും താഴെയാണ്. ഏത് നിമിഷവും ഇത് മാറിമറിയാം. നിലവിൽ രണ്ടാം സ്ഥാനത്തുള്ള സ്ഥാനാർഥി മുന്നിൽ കയറാനും അല്ലെങ്കിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നയാൾ കൂടുതൽ ലീഡ് പിടിക്കാനും സാധ്യതകളുണ്ട്

74 മണ്ഡലങ്ങളിൽ 42 മണ്ഡലങ്ങളിലും വോട്ട് വ്യത്യാസം 500ൽ താഴെയാണ്. ഇതിൽ ഏഴ് മണ്ഡലങ്ങളിലാകട്ടെ 200ലും താഴെയാണ് വോട്ട് വ്യത്യാസം. അതിനാൽ വരും മണിക്കൂറുകളാകും ബിഹാറിൽ ആരാണ് അധികാരത്തിലെത്തുക എന്നത് തീരുമാനിക്കുന്നത്.