ബീഹാറിൽ മഹാസഖ്യത്തിന്റെ സീറ്റ് ധാരണയായി: ആർ ജെ ഡി 138 സീറ്റിൽ; കോൺഗ്രസ് 68 സീറ്റിൽ മത്സരിക്കും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാസഖ്യത്തിന്റെ സീറ്റ് ധാരണയായി. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സമവായത്തിലെത്തുന്നത്. ആകെയുള്ള 243 സീറ്റുകളിൽ ആർ ജെ ഡി 138 സീറ്റുകളിൽ മത്സരിക്കും.
 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാസഖ്യത്തിന്റെ സീറ്റ് ധാരണയായി. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സമവായത്തിലെത്തുന്നത്. ആകെയുള്ള 243 സീറ്റുകളിൽ ആർ ജെ ഡി 138 സീറ്റുകളിൽ മത്സരിക്കും. തങ്ങളുടെ സീറ്റുകളിൽ എട്ട് എണ്ണം ജെഎംഎമ്മിനും വികാസ് ശീൽ ഇൻസാൻ പാർട്ടിക്കും ആർ ജെ ഡി നൽകിയേക്കുമെന്നും സൂചനയുണ്ട്

കോൺഗ്രസ് 68 സീറ്റിൽ മത്സരിക്കും. കൂടുതൽ സീറ്റുകൾക്കായി കോൺഗ്രസ് സമ്മർദം തുടരുകയാണ്. കഴിഞ്ഞ തവണ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 27 മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു. ഇടതുപാർട്ടികൾക്കായി 29 സീറ്റും നൽകിയിട്ടുണ്ട്

സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും മത്സരിക്കും. ഒക്ടോബർ 28, നവംബർ 3, നവംബർ ഏഴ് എന്നിങ്ങനെയായി മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്.