കേസ് റദ്ദാക്കണമെന്ന ബിനീഷിന്റെ ആവശ്യം ബംഗളൂരു ഹൈക്കോടതി തള്ളി; ജാമ്യാപേക്ഷയിൽ വാദം തുടരും

കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന ബിനിഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹർജി നൽകിയത്. ബിനീഷിന്റെ ജാമ്യാപേക്ഷയിൽ
 

കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന ബിനിഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹർജി നൽകിയത്.

ബിനീഷിന്റെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതിയിൽ ഇന്നും വാദം തുടരും. നവംബർ 18ന് പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കേസ് പരിഗണിക്കുക. ബിനീഷിന്റെ വാദമാണ് ഇന്ന് തുടരുക.

കേസിൽ എൻഫോഴ്‌സ്‌മെന്റ് എതിർ സത്യവാങ്മൂലം സമർപ്പിച്ചേക്കും. ലത്തീഫിനെയും അനന്തപത്മനാഭനെയും ചോദ്യം ചെയ്ത വിവരങ്ങളും ഇഡി കോടതിയിൽ അറിയിക്കും.