സൈനികരുടെ സേവന കാലാവധി 30 വർഷമാക്കുന്നത് ആലോചനയിലെന്ന് ബിപിൻ റാവത്ത്

കരസേന, വ്യോമസേന, നാവിക സേന സൈനികരുടെ വിരമിക്കൽ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്. മൂന്ന് സായുധ സേനയിലെയും പതിനഞ്ച്
 

കരസേന, വ്യോമസേന, നാവിക സേന സൈനികരുടെ വിരമിക്കൽ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്. മൂന്ന് സായുധ സേനയിലെയും പതിനഞ്ച് ലക്ഷത്തോളം വരുന്ന സൈനികർക്ക് ഇത് പ്രയോജനപ്പെടുമെന്നും ബിപിൻ റാവത്ത് പറഞ്ഞു

സൈനികരുടെ സർവീസ് കാലാവധി നീട്ടാനുള്ള നയം താമസിയാതെ കൊണ്ടുവരും. വിരമിക്കൽ കാലാവധി നീട്ടുന്നതും ആലോചനയിലുണ്ട്. എന്തുകൊണ്ടാണ് ഒരു ജവാൻ വെറും പതിനഞ്ചോ, പതിനേഴോ വർഷം മാത്രം സേവിച്ചാൽ മതിയെന്ന നിലപാട് തുടരുന്നത്. എന്തുകൊണ്ട് 30 വർഷം സേവിച്ചൂടാ. ഇങ്ങനെ ചെയ്യുന്നതിലൂടെ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു