ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിൽ പ്രതീക്ഷിച്ചത് അഞ്ച് സീറ്റുകൾ; പ്രകടനം നിരാശപ്പെടുത്തി

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിൽ അഞ്ച് സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ട്. എന്നാൽ കേരളത്തിലെ പ്രകടനം വലിയ നിരാശയാണ് കേന്ദ്ര നേതൃത്വത്തിനുണ്ടാക്കിയത്. വിജയസാധ്യതയുള്ള
 

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിൽ അഞ്ച് സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ട്. എന്നാൽ കേരളത്തിലെ പ്രകടനം വലിയ നിരാശയാണ് കേന്ദ്ര നേതൃത്വത്തിനുണ്ടാക്കിയത്.

വിജയസാധ്യതയുള്ള സീറ്റുകളിൽ പോലും നല്ല പ്രകടനമുണ്ടായില്ല. കേരളത്തിൽ പാർട്ടി തകർന്നടിഞ്ഞു. ഉണ്ടായിരുന്ന നേമത്തെ സീറ്റും നഷ്ടപ്പെട്ടു. പരാജയം പഠിക്കാൻ പോലും കേരളത്തിലെ നേതാക്കൾ തയ്യാറാകാത്തത് കടുത്ത അതൃപ്തിയാണ് ദേശീയ നേതൃത്വത്തിനുണ്ടാക്കിയത്.

ഡൽഹിയിൽ തുടരുന്ന ബിജെപി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടായത്. പാർട്ടിയിലും കേന്ദ്ര മന്ത്രിസഭയിലും യോഗത്തിന് ശേഷം വലിയ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.