ബിജെപി നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സാവദി കോൺഗ്രസിൽ ചേർന്നു
 

 

ബിജെപിയിൽ നിന്നും രാജിവെച്ച കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്ൺ സാവദി കോൺഗ്രസിൽ ചേർന്നു. അത്തനി മണ്ഡലത്തിൽ നിന്ന് സാവദി കോൺഗ്രസിന് വേണ്ടി ജനവിധി തേടുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അറിയിച്ചു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സാവദി കോൺഗ്രസിൽ ചേർന്നത്

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് സാവദി ബിജെപിയിൽ നിന്നും രാജിവെച്ചത്. മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കടുത്ത അനുയായി ആയിരുന്നു സാവദി. ലിംഗായത്ത് നേതാവ് കൂടിയാണ്. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷട്ടർ ബിജെപി റിബലായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരു ഉപമുഖ്യമന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പ സീറ്റ് നിഷേധിച്ചതോടെ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കലും പ്രഖ്യാപിച്ചു.