ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു. ബാഗ്പത് ജില്ല മുൻ പ്രസിഡന്റായ സഞ്ജയ് ഖോഖറിനെയാണ് പ്രഭാത സവാരിക്കിടെ വെടിവെച്ചു കൊന്നത്. ചപ്രൗളിയിൽ ഇദ്ദേഹത്തിന്റെ കരിമ്പ് കൃഷിയിടത്തിൽ വെച്ചായിരുന്നു
 

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു. ബാഗ്പത് ജില്ല മുൻ പ്രസിഡന്റായ സഞ്ജയ് ഖോഖറിനെയാണ് പ്രഭാത സവാരിക്കിടെ വെടിവെച്ചു കൊന്നത്. ചപ്രൗളിയിൽ ഇദ്ദേഹത്തിന്റെ കരിമ്പ് കൃഷിയിടത്തിൽ വെച്ചായിരുന്നു ആക്രമണം

അജ്ഞാതരായ മൂന്ന് പേർ സഞ്ജയ് ഖോഖറിനെതിരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു