ബംഗാളിൽ പ്രളയ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ബിജെപി നേതാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് ജനങ്ങൾ
Oct 6, 2025, 17:04 IST
പശ്ചിമ ബംഗാളിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയ ബിജെപി എംപിയെയും മറ്റ് നേതാക്കളെയും ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിച്ചു. മാൾഡ ഉത്തരയിൽ നിന്നുള്ള എംപി ഖഗൻ മുർമുവിനും സംഘത്തിനും നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഖഗൻ മുർമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിലെ നഗ് രാകോട്ടയിൽ പ്രളയത്തിലും മണ്ണടിച്ചിലിനെയും തുടർന്ന് നാശനഷ്ടമുമ്ടായ പ്രദേശങ്ങളിൽ സന്ദർശിക്കാനെത്തിയതായിരുന്നു ഖഗൻ മുർമുവും സംഘവും.
ബിജെപി എംഎൽഎ ശങ്കർ ഘോഷും ഇവർക്കൊപ്പമുണ്ടായിരുന്നു. മൂന്ന് പേരെയും ആൾക്കൂട്ടം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഇവരുടെ വാഹനങ്ങളും തകർത്തു. മുർമുവിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആൾക്കൂട്ടം ഇവരുടെ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നു.