കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം; ഹരിയാനയിലെ മൂന്ന് ഗ്രാമങ്ങളിൽ ബി.ജെ.പി നേതാക്കൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ഹരിയാനയിലെ മൂന്ന് ഗ്രാമങ്ങളിൽ ബി.ജെ.പി നേതാക്കൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി. ഫതേഹാബാദ് ജില്ലയിലെ അഹെർവാൻ, ഭാനി ഖേര, അംബാല
 

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ഹരിയാനയിലെ മൂന്ന് ഗ്രാമങ്ങളിൽ ബി.ജെ.പി നേതാക്കൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി. ഫതേഹാബാദ് ജില്ലയിലെ അഹെർവാൻ, ഭാനി ഖേര, അംബാല ജില്ലയിലെ ബറൗല എന്നീ ഗ്രാമങ്ങളിലാണ് നാട്ടുകാർ യോഗം ചേർന്ന് ബി.ജെ.പി നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയത്.

ബി.ജെ.പി-ജെ.ജെ.പി നേതാക്കൾ പ്രവേശിക്കരുതെന്ന് കാണിച്ച് ബോർഡുകളും ഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. കർഷകരുടെ മരണവാറണ്ടായ കാർഷിക നിയമങ്ങളെ പിന്തുണക്കുന്ന നേതാക്കളെ ബഹിഷ്കരിക്കാനാണ് തീരുമാനിച്ചതെന്ന് അഹെർവാൻ ഗ്രാമത്തിലെ കർഷകനായ ഗുർപ്രീത് സിങ് പറഞ്ഞു. ഈ നേതാക്കൾ ഗ്രാമത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് അവർ തന്നെയാകും ഉത്തരവാദിയെന്നും ഗ്രാമീണർ മുന്നറിയിപ്പ് നൽകുന്നു.