ജനം അടച്ചുപൂട്ടി വീട്ടിൽ; നൂറുകണക്കിന് ആളെ കൂട്ടി പിറന്നാൾ ആഘോഷിച്ച് ബിജെപി എംഎൽഎയും

ലോക്ക് ഡൗണിൽ കർണാടകയിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം. തുമകുരു ജില്ലയിലെ തുറുവേകര എംഎൽഎയായ ജയരാമിന്റെ പിറന്നാൾ ആഘോഷമാണ് വിവാദത്തിലായത്. വെള്ളിയാഴ്ച ഗുബ്ലി
 

ലോക്ക് ഡൗണിൽ കർണാടകയിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം. തുമകുരു ജില്ലയിലെ തുറുവേകര എംഎൽഎയായ ജയരാമിന്റെ പിറന്നാൾ ആഘോഷമാണ് വിവാദത്തിലായത്.

വെള്ളിയാഴ്ച ഗുബ്ലി നഗരത്തിലായിരുന്നു പിറന്നാൾ ആഘോഷം. എംഎൽഎ കേക്ക് മുറിച്ച് കുട്ടികൾ അടക്കമുള്ളവർക്ക് നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കർണാടകയിൽ മൂന്ന് പേർ മരിക്കുകയും 200ലധികം പേർക്ക് കൊവിഡ് ബാധിക്കുകയും ചെയ്്ത സാഹചര്യത്തിലാണ് ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎ തന്നെ ഇത്തരമൊരു നിയമലംഘനം നടത്തിയത്.

ബിജെപിയുടെ മുതിർന്ന നേതാക്കൾ കൊവിഡ് നിയന്ത്രണങ്ങൾ മറികടക്കുന്നത് ഇതാദ്യമല്ല. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തന്നെ മാർച്ച് 15ന് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതത് വിവാദമായിരുന്നു.