പെരിയാറിനെതിരായ പരാമർശം: രജനികാന്തിനെ പിന്തുണച്ച് ബിജെപി

പെരിയാർ ഇ വി രാമസ്വാമിക്കെതിരായ പരാമർശത്തിൽ രജനികാന്തിനെതിരെ തമിഴ്നാട്ടിൽ പ്രക്ഷോഭം രൂക്ഷമാകുമ്പോൾ രജനിക്ക് പിന്തുണയുമായി ബിജെപി രംഗത്ത്. രജനികാന്തിനെ വിമർശിക്കുന്ന ദ്രാവിഡ പാർട്ടികൾ ഹിന്ദു മുന്നണി നേതാക്കളെ
 

പെരിയാർ ഇ വി രാമസ്വാമിക്കെതിരായ പരാമർശത്തിൽ രജനികാന്തിനെതിരെ തമിഴ്‌നാട്ടിൽ പ്രക്ഷോഭം രൂക്ഷമാകുമ്പോൾ രജനിക്ക് പിന്തുണയുമായി ബിജെപി രംഗത്ത്. രജനികാന്തിനെ വിമർശിക്കുന്ന ദ്രാവിഡ പാർട്ടികൾ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതിൽ ആദ്യം മാപ്പ് പറയട്ടെയെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു

രജനികാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്നും തമിഴ്‌നാട്ടിലെ വിവിധ സംഘടനകൾ ചെന്നൈയിൽ പ്രതിഷേധ റാലി നടത്തി. മധുരയിൽ രജനികാന്തിന്റെ കോലം കത്തിച്ചു. രജനികാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ തമിഴ് സംഘടനകൾ മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

എന്നാൽ താൻ മാപ്പ് പറയില്ലെന്ന് രജനികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ 1971ൽ പെരിയാർ നടത്തിയ റാലിയിൽ ശ്രീരാമന്റെയും സീതയുടെയും നഗ്നദൃശ്യങ്ങൾ പ്രദർശിപ്പിച്ചു എന്നായിരുന്നു രജനിയുടെ പരാമർശം