{"vars":{"id": "89527:4990"}}

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ആയുധ ഫാക്ടറിയിൽ സ്‌ഫോടനം; എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

 
മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ഓർഡനൻസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. പൊട്ടിത്തെറിയിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്നുവീണ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അഞ്ച് കിലോമീറ്റർ അകലെ വരെ സ്‌ഫോടനശബ്ദം പ്രകമ്പനം കൊണ്ടെന്നാണ് റിപ്പോർട്ടുകൾ. നാഗ്പൂരിനടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിൽ രാവിലെ പത്തരയോടെയാണ് സ്‌ഫോടനം നടന്നത്. മേൽക്കൂര തകർന്ന് 12 പേർ അകത്ത് കുടുങ്ങുകയും ചെയ്തു. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. പത്ത് പേർ കുടുങ്ങിക്കിടക്കുകയാണെന്നും ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. എസ്‌കവേറ്റർ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്.