ഹോം › ദേശീയം

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു

By News Desk · 20 Oct 2024, 11:11 AM

ന്യൂഡൽഹി: ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപത്ത് സ്ഫോടനം. സ്‌കൂളിന്റെ മതിലിനോട് ചേർന്ന് രാവിലെ 7.50 ഓടെയാണ് ഉച്ചത്തിൽ സ്ഫോടനം ഉണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. https://x.com/vinaytiwari9697/status/1847850493449523540 സ്ഫോടനം ഉണ്ടായപ്പോൾ ശബ്ദത്തോടൊപ്പം വലിയ പുകയും ഉയർന്നതോടെയാണ് ആശങ്ക വർധിച്ചത്. സ്കൂളിന് സമീപത്തുള്ള കടകളിൽ നിന്നും സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് വലിയ ശബ്ദം ഉണ്ടാവാനുള്ള കാരണമെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനത്തിൽ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകളും തകർന്നു. സ്‌ഫോടനത്തിന്റെ ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന പ്രദേശവാസിയാണ് ദൃശ്യം വീഡിയോയിൽ പകർത്തിയത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്നും വലിയ രീതിയിൽ പുക ഉയരുന്നത് വീഡിയോയിൽ കാണാം. ഫോറൻസിക് ടീമിന് പിന്നാലെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ടീമും സംഭവസ്ഥലത്തെത്തി. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›